| Tuesday, 6th June 2017, 7:28 pm

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്ക് ചെലവേറും; ദോഹയിലേക്കുള്ള പുതിയ യാത്രാമാര്‍ഗം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നയതന്ത്ര ബന്ധം വരെ വിച്ഛേദിച്ച് ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയില്‍ ഇന്ത്യക്കാരുടെ ഖത്തര്‍ യാത്രയും പ്രതിസന്ധിയിലാകുകയാണ്. ദോഹയിലേക്കുള്ള വിമാനങ്ങള്‍ തങ്ങളുടെ ആകാശത്ത് കൂടെ പറക്കുമ്പോള്‍ അനുമതി വാങ്ങണമെന്ന് യു.എ.ഇ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യു.എ.ഇ കടുത്ത തീരുമാനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ കഷ്ടപ്പെടും. വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ധനയാണ് പ്രത്യക്ഷത്തില്‍ നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നം.


Also Read: കോച്ചാകാനുള്ള അപേക്ഷയിലും ‘വീരു സ്റ്റൈല്‍’; ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വെറും രണ്ട് വരിയുള്ള അപേക്ഷ നല്‍കി സെവാഗ്


യു.എ.ഇ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഇറാന്‍ വഴി ചുറ്റി പോകേണ്ടതിനാലാണ് നിരക്ക് കൂടുന്നത്. യാത്രയുടെ സമയവും ഇതു കാരണം നീളും. അറബിക്കടലിന് മുകളിലൂടെ ഇറാനിലെത്തിയ ശേഷം അവിടെ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിന് മുകളിലൂടെ വേണം ഖത്തറിലെത്താന്‍.

ഖത്തറും ഇറാനും തമ്മില്‍ ഇപ്പോഴും ബന്ധമുള്ളതിനാല്‍ ഈ വഴിയിലൂടെ യാത്ര ഇപ്പോഴും സാധ്യമാണ്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനും ഈ വഴിയെ തന്നെ ആശ്രയിക്കേണ്ടി വരും. യു.ഏഎ.ഇയുടെ നിലപാടിനെ ആശ്രയിച്ചാണ് തീരുമാനം.


Don”t Miss: ‘ഭീകരവാദികള്‍ ഇസ്‌ലാമിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല’; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മം നടത്തില്ലെന്ന് മുസ്‌ലിം പുരോഹിതര്‍


അതേസമയം ദല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര പാകിസ്താനു മുകളിലൂടെ ആയതിനാല്‍ ഈ യാത്രയ്ക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരിക.

ഖത്തര്‍ എയര്‍ വേയ്‌സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ദോഹ വഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഈ റൂട്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ മണിക്കൂറുകളാണ് യാത്രാസമയം വര്‍ധിക്കുക. ഇന്ധന ഉപഭോഗവും ടിക്കറ്റ് നിരക്കും ഇതിനനുസരിച്ച് വര്‍ധിക്കും.

Latest Stories

We use cookies to give you the best possible experience. Learn more