| Saturday, 18th July 2020, 8:58 pm

ഈ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവരും; അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രം പെരുമാറുന്നത് ചേംബര്‍ലെയിനെ പോലെയെന്നും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മുന്‍ യു.കെ പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലെയിന്‍, ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം 1938 ല്‍ നാസി ജര്‍മ്മനിക്ക് വിട്ടുകൊടുത്തതുമായാണ് രാഹുല്‍ കേന്ദ്രത്തിന്റെ സമീപനത്തെ താരതമ്യം ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ പെരുമാറ്റം ചൈനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തികള്‍ക്ക് ഇന്ത്യ ഒടുവില്‍ വലിയ വില നല്‍കേണ്ടിവരും,” അദ്ദേഹം പറഞ്ഞു.

”ചൈന നമ്മുടെ ഭൂമി ഏറ്റെടുത്തു, പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ ചേംബര്‍ലെയിനെപ്പോലെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത് ചൈനയെ കൂടുതല്‍ ധൈര്യപ്പെടുത്തും.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭീരുത്വം കാരണം ഇന്ത്യ വലിയ വിലയാണ് നല്‍കാന്‍ പോകുന്നത്,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more