ഇനി പഴയപോലെ ഡ്രോണുകള്‍ പറപ്പിക്കാനാവില്ല. പുതിയ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഡ്രോണ്‍ വിപ്ലവത്തെ നിയന്ത്രിക്കാനൊരുങ്ങുകയാണ് ഡി.ജി.സി.എ. പുതിയ പോളിസി ഡിസംബര്‍ ഒന്നിന് നടപ്പിലാക്കുന്നതോടെ ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായിരിക്കും ഡ്രോണുകളെ നിയന്ത്രിക്കുക. പൊളീസി പ്രകാരം ഡിജിറ്റല്‍ സ്‌കൈയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും ഡ്രോണുകള്‍ പറപ്പിക്കാനുള്ള അവകാശം.
പൊളീസി പ്രകാരം 250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. 250ഗ്രാമിന് താഴെയുളള നാനോ ഡ്രോണുകള്‍ പറപ്പിക്കാന്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല
ഡ്രോണുകള്‍ അഞ്ചു വിധം
നാനോ : 250 ഗ്രാമോ അതിന് താഴെയോ ഉള്ളവ.
മൈക്രോ : 250 ഗ്രാം മുതല്‍ 2 കിലോഗ്രാം വരെയുള്ളത്.
മിനി : 2 കിലോഗ്രാമിന് മുകളില്‍ 25 കിലോഗ്രാം വരെ
സ്മോള്‍ : 25 കിലോഗ്രാമിന ്മുകളില്‍ തൊട്ട് 150 കിലോഗ്രാം വരെ
ലാര്‍ജ് 150 കിലോഗ്രാമിന് മുകളിലുള്ളവ.
റജിസ്റ്റര്‍ ചെയ്യേണ്ട വിധം
ഡിജിററല്‍ സ്‌കൈ വൈബ്സൈറ്റിലോ ആപ്പിലോ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഡ്രോണിന്റെ ഉടമസ്ഥന്‍, പറത്തുന്നയാളുടെ വിവരം, ഡ്രോണിനെ സംബന്ധിച്ചവിവരങ്ങള്‍ എന്നിവ വൈബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ നിയന്ത്രിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.
ALSO READ: അഭ്യൂഹങ്ങള്‍ കാരണം സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ സുപ്രീം കോടതി
കൂടാതെ റെഡ്്സോണിലുള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാനാവില്ല. എയര്‍പോര്‍ട്ട് പരിസരം,രാജ്യാതിര്‍ത്തി,സംസ്ഥാനഭരണസിരാ കേന്ദ്രങ്ങള്‍,മിലിറ്ററി ഏരിയ എന്നിവയാണ് റെഡ്സോണില്‍ ഉള്‍പ്പെടുക.യെല്ലോ സോണുകളില്‍ മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുണ്ട്. ഗ്രീന്‍സോണുകളില്‍ അനുവാദം കൂടാതെ ഉപയോഗിക്കാം. ഈ നിയന്ത്രണം കൂടാതെ ഡ്രോണുകള്‍ പറപ്പിക്കാവുന്ന പരമാവധി ഉയരം 400 മീറ്ററായി നിജപ്പെടുത്തും. ഡ്രോണുകളുടെ ഉപയോഗവും പ്രവര്‍ത്തനവും സുതാര്യവും സുഖകരവുമാക്കാനാണ് നടപടിയെന്ന് വ്യോമയാന മന്ത്രി ജയന്ദ് സന്‍ഹ അറിയിച്ചു.