2022 G-20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച്
World News
2022 G-20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 8:07 am

ബ്യൂണസ് ഐയസ്: 2022 G-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളുടെ ഒത്തു ചേരലാണ് G-20.

അര്‍ജന്റീനയിലെ ബ്യൂണസ് അയേസില്‍ വെച്ച് നടന്ന G-20 ഉച്ചകോടിയുടെ സമാപനച്ചടങ്ങിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ നടക്കേണ്ടിയുരുന്ന 2022 ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടത്താന്‍ സമ്മതിച്ച ഇറ്റലിക്ക് മോദി നന്ദി അറിയിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും താന്‍ മാറ്റപ്പെട്ടത് ചരിത്രം തെളിയിക്കും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

“2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാണ്. ലോകത്തെ G-20 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ചരിത്രവും വൈവിധ്യവും എല്ലാവരും അനുഭവിക്കേണ്ടതാണ്”- പ്രഖ്യാപനത്തിനു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ 80 ശതമാനം വ്യാപാരവും, 90 ശതമാനം ഗ്രോസ് വേള്‍ഡ് പ്രൊഡക്ടും, ലോകത്തിലെ മൂന്നില്‍ രണ്ട് ജനസംഖ്യയും G-20 രാജ്യങ്ങളിലാണ്. അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് -20യിലെ അംഗങ്ങള്‍.