രാജ്യത്ത് മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. ഈ വര്‍ഷം ജൂണിനുള്ളില്‍ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 213 മില്യണ്‍ കവിയുമെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) ഐ.എം.ആര്‍.ബി ഇന്റര്‍നാഷണലും സംയുക്തമായി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യത്ത് 173 മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ കണക്കില്‍ നഗരങ്ങളിലുള്ളവരാണ് ഏറ്റവും മുന്‍പന്തിയിലുള്ളത്. 2015 ഓടെ ഇത് 160 മില്യണ്‍ ആവുമെന്നാണ് കണക്കുകള്‍. ഗ്രാമങ്ങളിലുള്ള ഉപഭോക്താക്കളുടെ എണ്ണം 49 മില്യണില്‍ നിന്ന് 53 മില്യണിലേക്കാണ് ഉയരുവാന്‍ ഒരുങ്ങുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ആളുകള്‍ ചിലവാക്കുന്ന തുകയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ വര്‍ധന 36 ശതമാനം വരെ എത്തിയിരിക്കുകയാണ്.
30 ശതമാനത്തിലധികം വരുന്ന ആളുകള്‍ ഇന്റര്‍നെറ്റിനായി 500 രൂപയിലധികം ഉപയോഗിക്കുന്നുണ്ട്. സംഘടനയുടെ നേരത്തെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 302 എണ്ണം ആകുമെന്നാണ്.