ന്യൂദൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരരുടെ താവളങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ഒഡീഷയിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. കരയിൽ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന രണ്ടു ദ്രുത പ്രതികരണ മിസൈലുകളാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം(ഡി.ആർ.ഡി.ഒ.) പരീക്ഷിച്ചത്. കരസേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ് മിസൈൽ. “ക്വിക്ക് റിയാക്ഷന് സര്‍ഫേസ് ടു എയര്‍” വിഭാഗത്തിൽ പെടുന്നതാണ് മിസൈലുകൾ.
Also Read റാഫേൽ ഇടപാട്: ഹർജികളിൽ വാദം തുറന്ന ബെഞ്ചിൽ കേൾക്കുമെന്ന് സുപ്രീം കോടതി
റഡാറുകളില്‍ പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന പ്രത്യേകത മിസൈലുകൾക്കുണ്ട്. 25 മുതല്‍ 30 കിലോമീറ്റര്‍ ദൂരം വരെ മിസൈലുകൾക്ക് സഞ്ചരിക്കാൻ കഴിയും. സൈന്യത്തിന്റെ ട്രക്കില്‍ നിന്നും മിസൈൽ തൊടുക്കാൻ സാധിക്കും. ഒഡീഷയിലെ ബലേഷര്‍ ജില്ലയിലാണ് പരീക്ഷണം നടന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫരാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ ഇന്ത്യൻ വ്യോമസേന വർഷിച്ചത്.
Also Read “സുഡാനി ഫ്രം നൈജീരിയ” സംവിധായകൻ സക്കരിയയ്ക്ക് അരവിന്ദൻ പുരസ്ക്കാരം
ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്ന് സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽനിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. കാർഗിൽ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്. 300 തീവ്രവാദികൾ ആക്രമണത്തിൽ കൊല്ലപെട്ടുവെന്നും പറയപ്പെടുന്നു.
Also Read ജെയ്ഷെ ക്യാമ്പിലെ വ്യോമാക്രമണം: ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ചൈന
ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ കടന്നുവെന്ന് പാക് സൈനിക വക്താവ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. ഇന്ത്യ ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ഇന്ന് അവർ അത് ചെയ്തിരിക്കുന്നുവെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞിരുന്നു.