പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു
TechD
പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2012, 1:11 pm

ഒഡിഷ: തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ “പൃഥ്വി2” ഇന്ത്യ  വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 9.21 ന് ഒഡിഷയിലെ ചാന്ദിപുര്‍ വിക്ഷേപണകേന്ദ്രത്തിലായിരുന്നു പരീക്ഷണം.[]

ഇതിനകം സായുധസേനാ കമാന്‍ഡിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയ മിസൈലിന്റെ ഉപയോഗപരീക്ഷണമാണ് വ്യാഴാഴ്ച നടന്നത്. രാജ്യത്തെ സമഗ്ര മിസൈല്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യബാലിസ്റ്റിക് മിസൈലാണ് പൃഥ്വി 2.

350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍വരെ പ്രഹരമേല്‍പ്പിക്കാന്‍ കഴിവുള്ള മിസൈലാണിത്. 500 കിലോഗ്രാംവരെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ഇതിന് സാധിക്കും.

കരസേനയുടെയും പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെയും(ഡി.ആര്‍.ഡി.ഒ) നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.