ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. നോര്‍താംപ്റ്റണ്‍ ഷെയറാണ് ഇന്ത്യയുടെ എതിരാളികള്‍. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്. ടോസ് വൈകീട്ട് 6.30നാണ്.
മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് മത്സരം ഏറെ നിര്‍ണായകമാണ്. നൊര്‍താംപ്റ്റണ്‍ ഷെയറിനെതിരെ തിളങ്ങാനായാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20യില്‍ ഇടം നേടാനും താരത്തിനായേക്കും.
കഴിഞ്ഞ ദിവസം ഡെര്‍ബിഷെയറിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വമ്പന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
കഴിഞ്ഞ മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജുവായിരുന്നു ടോപ് സ്‌കോറര്‍. ഡെര്‍ബിഷെയറിന്റെ 151 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയതും സഞ്ജു തന്നെയായിരുന്നു. 30 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 38 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയതോടെയാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയത്. ദീപക് ഹൂഡയ്‌ക്കൊപ്പം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി-20 പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയ സഞ്ജു, തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 ഫിഫ്റ്റി സ്വന്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമായിരുന്നു സഞ്ജു ഉള്‍പ്പെട്ടത്.
വിരാടിന് പകരക്കാരനായിട്ടായിരുന്നു സഞ്ജു സ്‌ക്വാഡിലെത്തിയത്. എന്നാല്‍ രണ്ട്, മൂന്ന് ടി-20യില്‍ താരം തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. സഞ്ജുവിന് പുറമെ ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി തുടങ്ങിയ താരങ്ങളും സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.
പരമ്പരയിലെ മുഴുവന്‍ മത്സരത്തിലും സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനമായിരുന്നു ബി.സി.സി.ഐക്കെതിരെ ഉയര്‍ന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്
Content Highlight: India take on Northampton shire in warm-up match ahead of T20 series against England