കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്; ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നു
COVID-19
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്; ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th June 2020, 7:51 am

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.

2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചതെന്ന് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വേള്‍ഡോമീറ്റേഴ്‌സ്.ഇന്‍ഫോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകമാനം 75,95,791 പേര്‍ക്കാണ് രോഗം ബാധിച്ചത്. 423819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3841338 പേര്‍ക്ക് രോഗം മുക്തമായി.

2089701 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. ബ്രസീലില്‍ 805649 പേര്‍ക്കും റഷ്യയില്‍ 502436 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ