അതേസമയം മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരത്തിലെത്താന്‍ അല്‍പം സമയം വേണ്ടിവരുമെന്ന് നരേന്ദ്രമോദി വെള്ളിയാഴ്ച്ച പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഗുണകരമായ ചര്‍ച്ചയാണ് സിരിസേനയുമായുണ്ടായതെന്ന് ചര്‍ച്ചക്കു ശേഷം നരേന്ദ്രമോദി പറഞ്ഞു.
കസ്റ്റംസ് അതോറിറ്റികള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ആ മേഖലയില്‍ വലിയൊരു ചുവടുവെപ്പാണുണ്ടായത്. അത് വ്യാപാരമേഖലയെ ലളിതമാക്കും. ശ്രീലങ്കയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. അതേസമയം ശ്രീലങ്കന്‍ രൂപയെ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് 1.5 ബില്ല്യണ്‍ ഡോളര്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും പണ കൈമാറ്റ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്
വെള്ളിയാഴ്ച്ച രാവിലെയാണ് മോദി മൗറീഷ്യസില്‍ നിന്നും ശ്രീലങ്കയില്‍ എത്തിയത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി വിക്രമസിന്‍ഗ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. അതിനുശേഷം ഔപചാരികമായ ആചാരങ്ങളോടെ അദ്ദേത്തെ പ്രസഡിന്‍ഡഷ്യല്‍ സെക്രട്ടേറിയേറ്റില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് മോദിയും സിരിസേനയും ഉഭയകക്ഷി വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്.