Advertisement
Daily News
ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു; ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 05, 12:08 pm
Saturday, 5th August 2017, 5:38 pm

 

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്കെതിരേ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക മൂന്നാം ദിനംആദ്യ ഇന്നിംഗ്സില്‍ 183 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ തകര്‍ത്തത്.

രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍ 622 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ലഭിച്ചു. 51 റണ്‍സ് നേടിയ ഡിക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ എന്തെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്.


 also read ആരാധകര്‍ വിഷമിക്കേണ്ട; വിവാഹം ഇപ്പോഴില്ല; അനുഷ്‌കയുമായുള്ള പ്രണയ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രഭാസ്


ആഞ്ചലോ മാത്യൂസ് (26), ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമല്‍ (10), കുശാല്‍ മെന്‍ഡിസ് (24) എന്നിവരെല്ലാം പൊരുതാതെ കീഴടങ്ങി. ലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ പൂജ്യത്തിനും പുറത്തായി.
50/2 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല.