| Sunday, 24th December 2017, 7:00 pm

ടി-20; ഇന്ത്യക്ക് വിജയ ലക്ഷ്യം 136

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ ശ്രീലങ്ക മൂന്നാം ടി-20 യില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 136 റണ്‍സ് വിജയ ലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 135 റണ്‌സെടുത്തത്.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ജയ്‌ദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മലയാളി താരം ബേസില്‍ തമ്പിക്ക് മൂന്നാം മല്‍സരത്തിലും ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ വാഷിങ്ടന്‍ സുന്ദര്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങി. ജസ്പ്രീത് ബുംമ്രയ്ക്ക് പകരമായി മുഹമ്മദ് സിറാജും ടീമിലെത്തി.

ചതുരംഗ ഡിസില്‍വക്ക പകരം ധനുഷ്‌ക ഗുണതിലകയും എയ്ഞ്ചലോ മാത്യൂസിന് പകരം ദാസുന്‍ ഷനകയും ഇറക്കി ടീമില്‍ ചെറിയ മാറ്റം വരുത്തിയാണ് ശ്രീലങ്ക ഇന്നിറങ്ങിയത്.

ആദ്യ രണ്ടു മല്‍സരത്തിലും നേടിയ വിജയം മൂന്നാം മല്‍സരത്തിലും തുടരാനാണ് ടീം ഇന്ത്യയുടെ ശ്രമം. ടെസ്റ്റിലെയും ഏകദിനത്തിലെയും പരമ്പര തോല്‍വിക്കുശേഷം ടി-20 കളിക്കാനിറങ്ങിയ ശ്രീലങ്ക കട്ടക്കില്‍ 93 റണ്‍സിനും ഇന്‍ഡോറില്‍ 88 റണ്‍സിനും തോറ്റിരുന്നു.

We use cookies to give you the best possible experience. Learn more