| Friday, 10th January 2020, 2:05 pm

'തീവ്രവാദത്തിനെതിരെ ശ്രീലങ്കയും ഇന്ത്യയും  ഒരുമിച്ച് പോരാടുകയാണ്':  ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുകയാണെന്ന്  ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന.

” തീവ്രവാദം ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഒരുപോലെ അപകടകരമാണ്. ലോകത്താകമാനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരുപ്രശ്‌നമാണിത്. ഇന്ത്യയിലും ശ്രീലങ്കയിലും, ഞങ്ങള്‍ ഇതിന് പ്രത്യേക ശ്രദ്ധകൊടുത്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും.”, അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുമായി കഴിഞ്ഞ വര്‍ഷം ന്യൂദല്‍ഹിയില്‍വെച്ച് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ തീവ്രവാദത്തിനെ പ്രതിരോധിക്കാന്‍ ശ്രീലങ്കയ്ക്ക് പ്രത്യേക സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്.”, അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ  ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഗുണവര്‍ദ്ധന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, നൈപുണ്യ വികസന മന്ത്രി മഹേന്ദ്ര നാഥ പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ എന്നിവരമായും കൂടിക്കാഴ്ച്ച നടത്തി.
കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്നും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതല്‍  മെച്ചപ്പെടുത്തുമെന്നും ഗുണവര്‍ദ്ധന പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more