ന്യൂദല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന.
” തീവ്രവാദം ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഒരുപോലെ അപകടകരമാണ്. ലോകത്താകമാനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരുപ്രശ്‌നമാണിത്. ഇന്ത്യയിലും ശ്രീലങ്കയിലും, ഞങ്ങള്‍ ഇതിന് പ്രത്യേക ശ്രദ്ധകൊടുത്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും.”, അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
” ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുമായി കഴിഞ്ഞ വര്‍ഷം ന്യൂദല്‍ഹിയില്‍വെച്ച് നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ തീവ്രവാദത്തിനെ പ്രതിരോധിക്കാന്‍ ശ്രീലങ്കയ്ക്ക് പ്രത്യേക സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ബലപ്പെടുത്താനുമാണ് ഞാന്‍ ഇവിടെ വന്നിട്ടുള്ളത്.”, അദ്ദേഹം പറഞ്ഞു.