| Saturday, 26th May 2018, 7:20 pm

വീണ്ടും നാണംകെട്ട് ക്രിക്കറ്റ്; ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം വീണ്ടും നാണംകെട്ട് ക്രിക്കറ്റ് ലോകം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചു.

നാളെ ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിടുമെന്ന് അല്‍ജസീറ അറിയിച്ചു.

മത്സരഫലം നിര്‍ണയിക്കുന്ന തരത്തില്‍ പിച്ചില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്കാകുമെന്ന് തരംഗ ഇന്‍ഡിക സ്‌റ്റേഡിയം ഉദ്യോഗസ്ഥന്‍ പറയുന്ന വീഡിയോ അല്‍ ജസീറ പുറത്തുവിട്ടു.

ALSO READ:  റാഷിദ് ഖാന്‍ ഞങ്ങളുടെ അഭിമാനമാണ്; ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് മോദിയോട് അഫ്ഗാന്‍ പ്രസിഡന്റ്

” നിങ്ങള്‍ക്ക് പേസിനൊ സ്പിന്നിനൊ ബാറ്റിംഗിനോ വേണ്ടി പിച്ചിനെ മാറ്റണമെങ്കില്‍ അങ്ങനെ ചെയ്തുതരാം.”

ഗാലെ സ്റ്റേഡിയത്തിെ മറ്റ് കളികളിലും ഇത്തരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് സൂചന. ശ്രീലങ്ക- ഓസ്‌ട്രേലിയ മത്സരവും ഒത്തുകളിയായിരുന്നെന്നും ഇംഗണ്ടുമായി നടക്കാനിരുന്ന ശ്രീലങ്കയുടെ മത്സരവും ഒത്തുകളിയ്ക്കായി നിശ്ചയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ക്രിക്കറ്റ് താരങ്ങളാരും ഒത്തുകളിയില്‍ ഇടപെട്ടതായി റിപ്പോര്‍ട്ടിലില്ല.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പിച്ച് ബൗളര്‍മാര്‍ക്കനുകൂലമാക്കി മാറ്റിയെന്നും ഇയാള്‍ സമ്മതിക്കുന്നു.

ALSO READ:  കോര്‍പ്പറേറ്റ് കൊലപാതികളായവരെ സംരക്ഷിക്കരുത്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യണം; വേദാന്തക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി

“ആ മത്സരത്തിനു മുന്‍പ് ഞങ്ങള്‍ പിച്ചില്‍ റോളര്‍ ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ സ്പിന്നിന് അനുകൂലമായ പിച്ചായി മാറി.”

ബൗളിംഗ് പിച്ചാകുന്നതോടെ മത്സരം അഞ്ച് ദിവസം നീളാനും സമനിലയിലാകാനുമുള്ള സാധ്യത കുറവാണ്. മത്സരം സമനിലയിലാകാതിരിക്കുന്നോടെ നേരത്തെ പറഞ്ഞുവെച്ച പ്രകാരം മാച്ച് ഫിക്‌സേഴ്‌സിന് നേരത്തെ പറഞ്ഞുവെച്ച പണം ലഭിക്കും.

ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ ബാറ്റിംഗിനനുകൂലമായ പിച്ചായിരുന്നു ഒരുക്കിയത്. പിച്ച് മാര്‍ദ്ദവമുള്ളതാക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടുമെന്നായിരുന്നു പ്രവചനം. ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ അടിച്ചെടുത്തത് 600 റണ്‍സായിരുന്നു. ഇതുവഴി മാച്ച് ഫിക്‌സേഴ്‌സിന് വലിയ ലാഭമാണ് കിട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 291 ന് പുറത്താകുകയായിരുന്നു. രണ്ടാമിന്നിംഗിസില്‍ 3 ന് 240 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ലങ്കയെ 245 ന് പുറത്താക്കുകയായിരുന്നു. ഇന്ത്യ ജയിച്ചത് 304 റണ്‍സിന്.

നവംബറില്‍ ഗാലെയില്‍ നടക്കുന്ന ശ്രീലങ്ക- ഇംഗ്ലണ്ട് മത്സരവും ഒത്തുകളിയ്ക്ക് പദ്ധതിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.

അല്‍ ജസീറയുടെ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more