മുംബൈ: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ഭാജി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. 23 വര്‍ഷത്തെ ഈ മനോഹര കരിയറില്‍ എന്നെ സഹായിച്ചവര്‍ക്ക് നന്ദി,’ ഹര്‍ഭജന്‍ പറഞ്ഞു.
തന്റെ മനസില്‍ സ്വയം വിരമിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജലന്ധറിലെ ഒരു തെരുവില്‍ നിന്ന് ഇന്ത്യയുടെ ടര്‍ബണേറ്റര്‍ എന്ന നിലയിലേക്കുള്ള യാത്ര മനോഹരമായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഹര്‍ഭജന്‍. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ആദ്യ ഹാട്രിക് നേടിയ താരമാണ് ഹര്‍ഭജന്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്ന 2000 ത്തിന് ശേഷം അനില്‍ കുംബ്ലെയ്‌ക്കൊപ്പം സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സ്ഥിര സാന്നിധ്യമായിരുന്നു ഹര്‍ഭജന്‍. 2001 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്.
2016 ല്‍ കളിച്ച ടി-20 മത്സരത്തിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.
103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹര്‍ഭജനാണ് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ നാലാമന്‍. ടെസ്റ്റില്‍ അഞ്ച് തവണ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
236 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റും 28 ടി-20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. മികച്ച ബാറ്റര്‍ കൂടിയായ ഭാജി ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം 2224 റണ്‍സും ഏകദിനത്തില്‍ 1237 റണ്‍സും നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന ഹര്‍ഭജന്‍ 2020 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിലും 2021 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുമായിരുന്നു. 163 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: India spinner Harbhajan Singh announces retirement from all forms of competitive cricket