| Thursday, 20th February 2020, 9:00 am

കേന്ദ്രത്തിന് പരിസ്ഥിതി സംരക്ഷണത്തേക്കാള്‍ പ്രിയം സംസ്‌കൃത സംരക്ഷണം; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയത് സംസ്‌കൃതത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി സഭ പരിസ്ഥിതി സംരക്ഷണത്തേക്കാള്‍ കൂടുതല്‍ തുക ചിലവഴിച്ചത് സംസ്‌കൃത ഭാഷയ്ക്ക് വേണ്ടി എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍  സംസ്‌കൃത ഭാഷാ സംരക്ഷണത്തിന് ചിലവഴിച്ച അത്ര തുക പരിസ്ഥിതി സംരക്ഷണത്തിന് വകയിരുത്തിയില്ല എന്നും കണക്കുകള്‍ പറയുന്നു. ഫെബ്രുവരി 3ന് ശിവസേന എം.പി പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബജറ്റില്‍ കേന്ദ്രം 608 കോടി രൂപയാണ് പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റി വെച്ചത്. അതേസമയം 643.84 കോടി രൂപയാണ് സംസ്‌കൃത ഭാഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിട്ടത്. 2019-20 വര്‍ഷത്തെ ബജറ്റില്‍ 116 കോടി രൂപയും, 2018-19 വര്‍ഷത്തില്‍ 225 കോടിയും 2018-2019 വര്‍ഷത്തില്‍ 267 കോടി രൂപയുമാണ് സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിനായി വകയിരുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്‌കൃത ഭാഷയുടെ വികാസത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ എന്‍. ഗോപാലസ്വാമിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി ഉണ്ടാക്കിയിരിക്കുന്നു. സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സംസ്‌കൃതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍.

അതേ സമയം രാജ്യം നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും പരിസ്ഥിതി സംരക്ഷണത്തെ ഗൗരവമായി കണക്കാക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more