| Wednesday, 9th October 2019, 4:52 pm

സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി സാമ്പത്തിക ഫോറത്തിന്റെ റാങ്കിങ്; ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റാങ്കിങ്ങില്‍ 10 സ്ഥാനം പിന്നിലാണ് ഇക്കുറി ഇന്ത്യ. കഴിഞ്ഞതവണ 58-ാം സ്ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷമത് 68-ാം സ്ഥാനത്തേക്കെത്തി.

മാക്രോ എക്കണോമിക് സ്‌റ്റെബിലിറ്റിയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മികച്ച റാങ്ക് നേടി. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും ബാങ്കിങ് സംവിധാനത്തിലെ ക്രമക്കേടുകളും റാങ്കിങ്ങിനെ ബാധിച്ചെന്ന് സാമ്പത്തിക ഫോറം വിലയിരുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയെ പിന്തള്ളി സിംഗപ്പൂരാണു ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമായി മാറിയത്. അമേരിക്കയ്ക്കു രണ്ടാം സ്ഥാനമാണ്. ഹോങ്കോങ് മൂന്നാം സ്ഥാനവും നേടി. 141 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയാണിത്.

ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയും ബ്രസീലുമാണ് ഏറെ പിന്നിലുള്ളത്. ബ്രസീല്‍ 71-ാം സ്ഥാനത്താണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ ഇന്ത്യയുടെ സ്ഥാനം 15 ആയതാണ് മറ്റൊരു നേട്ടം. ഓഹരി ഗവേണന്‍സില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ രണ്ടാമതുമെത്തി.

We use cookies to give you the best possible experience. Learn more