പ്രഭാഷണം നടത്തുന്നതിന് പകരം തീവ്രവാദ ഫാക്ടറികള്‍ നിര്‍ത്തലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
World News
പ്രഭാഷണം നടത്തുന്നതിന് പകരം തീവ്രവാദ ഫാക്ടറികള്‍ നിര്‍ത്തലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 10:02 am

ജനീവ: ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ചരിത്രമുള്ള രാജ്യം മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ഇന്ത്യ. ഞായറാഴ്ച ഇന്റര്‍-പാര്‍ലമെന്ററി യൂണിയനില്‍ (ഐ.പി.യു) പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചു. ഐ.പി.യുവിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച്, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ഐ.പി.യു 148-ാം സമ്മേളനത്തിലാണ് ഹരിവന്‍ഷ് സിംഗ് പ്രസ്താവന നടത്തിയത്.

‘എന്റെ രാജ്യത്തിനെതിരെ പാകിസ്ഥാന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്റെ വാദത്തിലൂടെ നിരസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, ഇന്ത്യന്‍ ജനാധിപത്യത്തെ പലരും മാതൃകയായി കണക്കാക്കുന്നത് എനിക്ക് അഭിമാനകരമാണ്,’ ഹരിവന്‍ഷ് സിംഗ് ഐ.പി.യുവില്‍ പറഞ്ഞു.

‘ഇത്തരം അസംബന്ധ ആരോപണങ്ങളും തെറ്റായ വിവരണങ്ങളും കൊണ്ട് ഐ.പി.യു പോലുള്ള ഒരു പ്ലാറ്റ്ഫോമിന്റെ പ്രാധാന്യം പാകിസ്ഥാന്‍ തുരങ്കം വയ്ക്കാതിരുന്നാല്‍ നന്നായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെ കൂടുതല്‍ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,

ജമ്മു കശ്മീരിനെയും ലഡാക്കിനെയും കുറിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങളെ പരാമര്‍ശിച്ചും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സംസാരിച്ചു, ”ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, അവ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ്. ആരുടെയും പ്രൊപ്പഗണ്ടകള്‍ക്കും പ്രചാരണങ്ങള്‍ക്കും ഈ വസ്തുതയെ മറികടക്കാന്‍ കഴിയും.

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന് പരിഹാസ്യമായി അവകാശപ്പെടുമ്പോഴും ജമ്മു കശ്മീരില്‍ എണ്ണമറ്റ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ തുടരുന്ന തീവ്രവാദ ഫാക്ടറികള്‍ നിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’ അദ്ദേഹം നിര്‍ദ്ദേശിച്ചു.

Content Highlight: India slams against Pakistan’s allegations in Inter Parliamentary Union Geneva