[]ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് അഴിമതിയില്‍ മുങ്ങിത്താഴുന്നതില്‍ മനം നൊന്ത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജിയോഫ്രി ബോയ്‌കോട്ട്. വാതുവെപ്പിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ അഴിമതി തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാതുവെയ്പ്പ് ഐ.പി.എല്ലിന്റെ മാന്യതയ്ക്ക് കോട്ടം തട്ടിച്ചെന്നും വാതുവെയ്പ്പും അഴിമതിയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.[]
അഴിമതി കൂടുതല്‍ ശക്തമായി തുടരാനാണ് സാധ്യത. ഇത് തടയാന്‍ പന്തയം വെയക്കുന്നതിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണ് വേണ്ടത്. ഇന്ത്യ ഈ മാര്‍ഗം പരീക്ഷിക്കേണ്ടതാണെന്നും ബോയ്‌കോട്ട് പറയുന്നു. നിയമവിരുദ്ധമായതിനാലാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ മദ്യം നിരോധിച്ച സമയത്താണ് ഏറ്റവും കൂടുതല്‍ മാഫിയകളും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടന്നത്. ഇതുതന്നെയാണ് വാതുവെയ്പ്പിലും നടക്കുന്നത്. ബോയ്‌കോട്ട് പറഞ്ഞു.