| Monday, 26th March 2018, 6:23 pm

ദോക്‌ലാം ചൈനയുടേതാണ്; കഴിഞ്ഞ വര്‍ഷത്തെ പരാജയത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജീങ്: ദോക്‌ലാം തങ്ങളുടേതെന്ന അവകാശവാദവുമായി ചൈന. കഴിഞ്ഞ വര്‍ഷത്തെ പരാജയത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ചൈന പറഞ്ഞു. നേരത്തെ ദോക്‌ലാമിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചൈനയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

“ദോങ്‌ലോങ് (ദോക്‌ലാം) ചൈനയുടേതാണ്. കാരണം, ഞങ്ങള്‍ക്കവിടെ ചരിത്രപരമായ ഇടപെടലുകളുണ്ട്”. ചൈനയിലെ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബവാലെക്കുള്ള പ്രതികരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഹുആ ചുന്യിങ് പറഞ്ഞു. “ദോക്‌ലാമിലെ ചൈനയുടെ ഇടപെടലുകള്‍ ഞങ്ങളുടെ പരമാധികാര അവകാശങ്ങളില്‍ ഉള്ളതാണ്”, അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: കള്ള പോസ്റ്റും പിന്‍വലിച്ച് സ്ഥലം വിട്ടോ; മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല ; ശബരിമല ഇടത്താവളം നിര്‍മിക്കാന്‍ കേന്ദ്രം 10 കോടി അനുവദിച്ചെന്ന ബി.ജെ.പി പ്രചരണത്തെ പൊളിച്ചടുക്കി കടകംപള്ളി


ദോക്‌ലാമിലെ പരാജയത്തിനു കാരണം ചൈനയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ഹോങ്കോങ് മാധ്യമമായ “സൗത്ത് ചൈന മോണിംഗ് പോസ്റ്റിനു” നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.


Also Read: വൈസ് ചാന്‍സലറുടെ യോഗ്യതാ രേഖകള്‍ പുറത്ത്- എം ജിക്ക് പിന്നാലെ കാലിക്കറ്റ് വി സിയും പുറത്തേക്കോ?

Latest Stories

We use cookies to give you the best possible experience. Learn more