ന്യൂദല്‍ഹി: രാജസ്ഥാന് അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പാക് ഡ്രോണ്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ബിക്കനീര്‍-നല് സെക്ടറില്‍ രാവിവെ 11:30 യോടെയാണ് സംഭവമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനം ഉപയോഗിച്ചാണ് ഡ്രോണിനെ നേരിട്ടത്. പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ഫോര്‍ട്ട് അബ്ബാസ്സിലാണ് ഇതിന്റെ അവശിഷ്ടം തകര്‍ന്നുവീണത്. റഡാര്‍ വഴിയാണ് ആളില്ലാ പാക് വിമാനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യ വെടിവെച്ചിടുന്ന രണ്ടാമത്തെ പാകിസ്ഥാന് ഡ്രോണ്‍ വിമാനമാണിത്. ഫെബ്രുവരി 26ന് ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ആദ്യ വിമാനം ഇന്ത്യ തകര്‍ത്തത്.