ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്ര രോഗം പിടിപെട്ടത് 18522 പേര്‍ക്കാണ്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5, 66, 840 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 418 പേരാണ്. ഇതോടെ മൊത്തം മരണം 16,893 ആയി.
ഇന്നലെ വരെ രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയത് 86,08,654 പേര്‍ക്കാണ്. തിങ്കളാഴ്ച മാത്രം 2,10,292 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി.
1,04,08,433 പേര്‍ക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 56,64,407 പേരാണ് രോഗമുക്തി നേടിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കാണിത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍. 26,81,811 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. അമേരിക്കയില്‍ 1,28,783പേരാണ് മരിച്ചത്.
മെക്‌സികോയിലും പാകിസ്താനിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മെക്‌സികോയില്‍ 2,20,657 പേര്‍ക്കും പാകിസ്താനില്‍ 2,06,512 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.