| Tuesday, 14th July 2020, 12:57 pm

'നിര്‍ഭാഗ്യകരമെന്നല്ലാതെ എന്തുപറയാന്‍'; കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ സങ്കടമുണ്ടെന്ന് സിന്ധ്യ, മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സന്ധ്യ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖമുണ്ടെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു സിന്ധ്യയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണെന്നും ശിവരാജ് സിങ് ചൗഹാന്റെ കൈയില്‍ മധ്യപ്രദേശ് സുരക്ഷിതമാണെന്നും സിന്ധ്യ പറഞ്ഞു.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കവെ തന്നെ സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി സിന്ധ്യ രംഗത്തെത്തിയിരുന്നു.

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെലോട്ട് മാറ്റി നിര്‍ത്തിയതും ഉപദ്രവിച്ചതും ദുഖകരമെന്നാണ് എന്നായിരുന്നു സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നത്. കഴിവുള്ള നേതാക്കള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരം കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ 22 എം.എല്‍.എമാരോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യ ബി.ജെപിയിലെത്തിയതായിരുന്നു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തകരാന്‍ കാരണം.

സമാനമായി സച്ചിന്‍ പൈലറ്റും സിന്ധ്യയുടെ വഴിയെ ബി.ജെ.പിയിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ തുടക്കത്തില്‍ വന്നിരുന്നു. സ്വതന്ത്രരുള്‍പ്പെടെ 30 എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിന്റെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നറിയിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more