മഴ കാരണം ടോസ് നീണ്ടുപോയ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിന് കളമൊരുങ്ങുന്നു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം കണ്ടെത്തിയിരിക്കുകയാണ്. ഓപ്പണറായാണ് താരം കളത്തിലിറങ്ങുക. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. ഗില്ലിന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴി തുറന്നത്.
ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല. വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവെത്തുമ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ റിഷബ് പന്തും പ്ലെയിങ് ഇലവന്റെ ഭാഗമാണ്.
അതേസമയം, ശ്രീലങ്കയും തങ്ങളുടെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കാമിന്ദു മെന്‍ഡിസും രമേഷ് മെന്‍ഡിസും ടീമിന്റെ ഭാഗമായി.
കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 170 റണ്‍സിന് പുറത്താവുകയായിരുന്നു.
നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ജെയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സടിച്ച് പുറത്തായപ്പോള്‍ 16 പന്തില്‍ 34 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 33 പന്തില്‍ 49 റണ്‍സ് നേടിയാണ് റിഷബ് പന്ത് മടങ്ങിയത്.
അതേസമയം, രണ്ടാം മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേടാനും ഇന്ത്യക്കാകും.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കാമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ.
Content highlight: India’s tour of Sri Lanka:2nd T20I: Sanju Samson included in Indian team