ഏഷ്യന്‍ ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ സിറിയയുമായി നടന്ന മത്സരത്തില്‍ ഇന്ത്യ ഒരു ഗോളിനാണ് തോല്‍വി വഴങ്ങിയത്.
അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം 76ാം മിനിട്ടിലാണ് സിറിയ ഗോള്‍ നേടുന്നത്. ഒമര്‍ ഖ്രിബിന്‍ നേടിയ നിര്‍ണായക ഗോള്‍ ആണ് സിറിയക്ക് വിജയം ഉറപ്പിച്ചത്. അതേ സ്ഥാനത്ത് ഇന്ത്യക്ക് ഒരു ഗോളുപോലും നേടാന്‍ സാധിച്ചില്ല.
മത്സരത്തില്‍ പൂര്‍ണ്ണമായി സിറിയന്‍ ആധിപത്യമാണ് കാണാന്‍ സാധിച്ചത്. ഇന്ത്യന്‍ പോസ്റ്റിലേക്ക് 20 തവണയാണ് സിറിയന്‍ പട ഷോട്ടുകള്‍ ചെയ്തത്. അതേ സ്ഥാനത്ത് ഇന്ത്യക്ക് വെറും എട്ട് ഷോട്ടുകള്‍ മാത്രമാണ് സിറിയക്കെതിരെ അടിക്കാന്‍ സാധിച്ചത്.
ഓണ്‍ ടാര്‍ഗറ്റില്‍ സിറിയ നാല് തവണയാണ് ഗോളിന് ശ്രമിച്ചത്. ഇന്ത്യക്ക് ഒരുതവണ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റില്‍ ശ്രമം നടത്താന്‍ സാധിച്ചത്. പാസിങ് ഏകുറസി ഇരുവര്‍ക്കും 70 ശതമാനത്തില്‍ നില്‍ക്കെ ഇന്ത്യ 18 ഫൗള്‍ ആണ് സിറിയയ്ക്ക് മേല്‍ നല്‍കിയത്. 10 ഫൗളുകള്‍ മാത്രമാണ് സിറിയന്‍ താരങ്ങളില്‍ നിന്നും ഇന്ത്യ നേരിടേണ്ടിവന്നത്.
ഇരു ടീമുകള്‍ക്കും രണ്ട് യെല്ലോ കാര്‍ഡുകള്‍ വീതം ലഭിച്ചിട്ടുണ്ട്. ഗോള്‍ നേടിയ ഒമര്‍ തന്നെയാണ് 77ാം മിനിട്ടില്‍ മഞ്ഞ കാര്‍ഡ് വാങ്ങിയത്. മറ്റൊരു മഞ്ഞക്കാട് വാങ്ങിയ സിറിയന്‍ താരം അബ്ദുല്‍ റഹ്‌മാന്‍ ആണ്. ഇന്ത്യയുടെ മഹേഷ് സിങ്, രാഹുല്‍ ബക്കെ തുടങ്ങിയവരും മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്നു.
സിറിയ 4-4-2 എന്ന ഫോര്‍മേഷനില്‍ കളിച്ചപ്പോള്‍ ഇന്ത്യ 4-2-3-1 എന്ന ഫോര്‍മേഷനാണ് പിന്തുടര്‍ന്നത്.
ഇതോടെ ഗ്രൂപ്പ് ബിയിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അവസാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നാല് ടീമുകള്‍ അടങ്ങിയ ഗ്രൂപ്പില്‍ ആദ്യം ഓസ്‌ട്രേലിയ ആണ്. മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു സമനിലയും രണ്ടു വിജയവുമാണ് ടീം നേടിയിത്. രണ്ടാം സ്ഥാനത്ത് ഉസ്ബകിസ്ഥാനാണ്. രണ്ടു സമനിലയും ഒരു വിജയമാണ് ടീമിന് ലഭിച്ചത്. ഇന്ത്യയെ ആയിരുന്നു ഉസ്ബകിസ്ഥാന്‍ തോല്‍പ്പിച്ചത്. സിറിയ നിലവില്‍ ഒരു വിജയവുമായി മൂന്നാം സ്ഥാനത്താണ്.
Content Highlight: India’s third straight defeat in Asian Cup football