ദുബായ്: ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ ഇന്ത്യയുടെ മത്സരത്തില്‍ മാച്ച് ഫിക്‌സിംഗ് നടന്നിട്ടില്ലെന്ന് ഐ.സി.സി. ഇത് സംബന്ധിച്ച അല്‍ ജസീറ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഐ.സി.സി അറിയിച്ചു.
2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും 2017 റാഞ്ചിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തിലും മാച്ച് ഫിക്‌സിംഗ് നടന്നെന്നായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. 2018 ലായിരുന്നു അല്‍ ജസീറ ‘ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അനീല്‍ മുനവര്‍ എന്ന ബുക്കി താന്‍ ഈ രണ്ട് മത്സരങ്ങിലും മാച്ച് ഫിക്‌സിംഗ് നടത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്താനായിട്ടില്ലെന്ന് ഐ.സി.സി അറിയിച്ചു.
അന്വേഷണത്തിനായി നാലംഗ കമ്മീഷനെയാണ് ഐ.സി.സി നിയോഗിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India’s Tests against England, Australia were not fixed: ICC