നേപ്പാള്‍ ഭൂകമ്പം; രണ്ടാം ഘട്ട അടിയന്ത സഹായവുമായി ഇന്ത്യ
ന്യൂദല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലേക്ക് ഒമ്പത് ടണ്‍ അടിയന്തര സഹായവുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനം നേപ്പാളിലെത്തി.
അയല്‍ രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് ഇന്ത്യ രണ്ടാമത്തെ വിമാനം പുറപ്പെട്ടതെന്ന് വിദേശ കാര്യമന്ത്രി ജയശങ്കര്‍ അറിയിച്ചു. ദുഷ്‌കരമായ സമയത്ത് നേപ്പാളിന് ഇന്ത്യയുടെ ഉറച്ച പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
‘ഒന്‍മ്പത് ടണ്‍ അടിയന്തര ദുരിത്വാശ്വസ സഹായവുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനം നേപ്പാളില്‍ ഇറങ്ങുന്നു. ദുഷ്‌കരമായ സമയത്തും നേപ്പാളിനോടുള്ള ഇന്ത്യയുടെ പിന്തുണ ശക്തവും ദൃഢവുമായി തുടരും’ ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ അടിയന്തര ദുരിതാശ്വാസ സാമഗ്രഹികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ പ്രധിനിധീകരിച്ച് ഡെപ്യൂട്ടി ചീഫ് മിഷന്‍ ഓഫീസര്‍ പ്രസന്ന ശ്രീവാസ്തവ നേപ്പാളിന്റെ ബങ്കെ ചീഫ് ഡിസ്ടിക് ഓഫീസര്‍ ശ്രാവണ്‍ കുമാര്‍ പൊക്രേലിന് കൈമാറിയതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എയര്‍ ഫോര്‍സിന്റെ c 130 വിമാനത്തിലാണ് അവശ്യ സാധനങ്ങള്‍ നേപ്പാളില്‍ എത്തിച്ചത്.
മെഡിക്കല്‍ ഉപകരണങ്ങള്‍, ശുചിത്വ സാമഗ്രികള്‍, ടെന്റുകള്‍, സ്ലീപിംഗ് ബാഗുകള്‍ പുതപ്പുകള്‍ എന്നിവയാണ് ഇന്ത്യ രണ്ടാം ഘട്ടത്തില്‍ നേപ്പാളിന് കൈമാറിയത്. മെഡിക്കല്‍ ഉപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളും ഉള്‍പ്പെടുന്ന ആദ്യ അടിയന്തര സഹായ പാക്കേജ് ഇന്ത്യ കഴിഞ്ഞ ദിവസം നേപ്പാളില്‍ എത്തിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 റീഡിങ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 157 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2015 ല്‍ നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോഴും ഇന്ത്യ ഓപ്പറേഷന്‍ മൈത്രിയിലൂടെ നേപ്പാളിന് ആടിയന്തര സഹായം എത്തിച്ചിരുന്നു. അന്ന് ഭൂകമ്പാനന്തര പുനര്‍ നിര്‍മാണത്തിനായി ഇന്ത്യ ഒരു ബില്യണ്‍ യു.എസ് ഡോളറും നല്‍കിയിരുന്നു.
CONTENT HIGHLIGHT :India’s second flight carrying 9 tonnes of emergency relief lands in Nepal