| Friday, 27th November 2020, 6:48 pm

രണ്ടാം പാദത്തില്‍ ജി.ഡി.പി നെഗറ്റീവ് 7.5 ശതമാനം; രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. രാജ്യത്തിന്റെ ജി.ഡി.പി 2020-21 വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്.

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു.

തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് ഇതോടെ വ്യക്തമായി.

1996 മുതലാണ് പാദവര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് തുടങ്ങിയത്. ഇതിന് ശേഷം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

നേരത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടായിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more