| Friday, 22nd December 2023, 9:02 am

2024ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി '2018'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി മലയാള ചിത്രം ‘2018’. മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ചിത്രം.

85ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ഈ വിഭാഗത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്. 15 സിനിമകളായിരുന്നു രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ 2018ന് സ്ഥാനം ലഭിച്ചില്ല.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു 2018.

മുമ്പ് ഗുരു, ആദാമിന്റെ മകന്‍ അബു, ജല്ലിക്കെട്ട് എന്നീ സിനിമകള്‍ സമാനമായ രീതിയില്‍ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീട് ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു.

അതേസമയം മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ 15 സിനിമകളില്‍ രണ്ട് ഏഷ്യന്‍ സിനിമകള്‍ക്ക് സ്ഥാനം ലഭിച്ചു.

ഈ വര്‍ഷം ‘മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം’ വിഭാഗത്തിലേക്ക് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച 15 സിനിമകള്‍;

അമേരിക്കാറ്റ്‌സി (അര്‍മേനിയ)

ദി മോങ്ക് ആന്‍ഡ് ദ ഗണ്‍ (ഭൂട്ടാന്‍)

ദി പ്രോമിസ്ഡ് ലാന്‍ഡ് (ഡെന്‍മാര്‍ക്ക്)

ഫാളന്‍ ലീവ്‌സ് (ഫിന്‍ലാന്‍ഡ്)

ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാന്‍സ്)

ദ മദര്‍ ഓഫ് ഓള്‍ ലൈസ് (മൊറോക്കോ)

സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിന്‍)

ഫോര്‍ ഡോട്ടേഴ്സ് (ടുണീഷ്യ)

20 ഡേയ്സ് ഇന്‍ മരിയുപോള് ( ഉക്രെയ്ന്‍)

സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് (യു.കെ)

ടീച്ചേഴ്സ് ലോഞ്ച് (ജര്‍മനി)

ഗോഡ്ലാന്‍ഡ് (ഐസ്ലാന്‍ഡ്)

ലോ ക്യാപിറ്റാനോ (ഇറ്റലി)

പെര്‍ഫെക്റ്റ് ഡേയ്സ് (ജപ്പാന്‍)

ടോട്ടം (മെക്സിക്കോ)

Content Highlight: India’s Oscar Official Entry Malayalam Movie 2018 Out Of Oscar Shortlist

We use cookies to give you the best possible experience. Learn more