ഇന്ത്യക്കാരെ കാത്തിരിക്കുന്നത് തൊഴില്‍ നഷ്ടമെന്ന് ചൈന; ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്നും ആരോപണം
India-China Boarder Issue
ഇന്ത്യക്കാരെ കാത്തിരിക്കുന്നത് തൊഴില്‍ നഷ്ടമെന്ന് ചൈന; ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്നും ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 7:43 pm

ബീജിങ്: 59 ആപ്പുകള്‍ നിരോധിച്ചത് വഴി ഇന്ത്യ, ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന് ചൈന. ചില പ്രത്യേക ചൈനീസ് ആപ്പുകളെ ലക്ഷ്യമിട്ട് വിവേചനപരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ചൈനീസ് എംബസി വക്താവ് പറഞ്ഞു.

ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് വഴി ഇന്ത്യയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള 59 ചൈനീസ്  ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.

ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നും ചൈന പ്രതികരിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചായിരുന്നു നിരോധനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ