ഇന്ത്യയ്ക്കുള്ളില്‍ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കാനുള്ളതാണ് ഈ ദശകം; കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖല വരെ ''അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കി; അവകാശവാദങ്ങളുമായി മോദി
ന്യൂദല്‍ഹി: ഇന്ത്യയ്ക്കുള്ളില്‍ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കാനുള്ളതാണ് ഈ ദശകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ പറ്റിയ സമയമാണിപ്പോഴെന്നും മോദി അവകാശപ്പെട്ടു. സമ്പല്‍പൂരിലെ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡിനെ രാജ്യം നേരിട്ടതിനെക്കുറിച്ചും ഗവേഷണവും ഡോക്യുമെന്ററിയും തയ്യാറാക്കണമെന്നും മോദി പറഞ്ഞു.
‘ഈ ദശകവും ഈ യുഗവും ഇന്ത്യയില്‍ പുതിയ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കാനുള്ളതാണ്. ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിക്കുന്നു, അതിനുള്ള മികച്ച സമയമാണിത്. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നാളത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളാണ്,” പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖല മുതല്‍ ബഹിരാകാശ മേഖല വരെ ”അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍” ഉണ്ടായിട്ടുണ്ടെന്നും അത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വലിയ സാധ്യത നല്‍കുന്നുവെന്നും മോദി അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക