ന്യൂദല്‍ഹി: ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ നൈജിരിയയില്‍ പുതിയ സാധ്യത തേടി ഇന്ത്യന്‍ നിര്‍മ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ.
കൂ ഇന്ത്യ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തു.
നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അനിശ്ചിക കാലത്തേക്കാണ് ട്വിറ്ററിന് വിലക്ക്.
ഇതിന് പിന്നാലെയാണ് കൂ വിന്റെ നീക്കം. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ചിന്റെ ഭാഗമായാണ് കൂ നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ കൂ വിനെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്.