| Friday, 17th July 2020, 11:18 pm

ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ കൊവിഡ് മുക്തി നിരക്ക് ഉണ്ടാകുന്ന രാജ്യമാണ് ഇന്ത്യയെന്ന് യു.എന്‍ സാമ്പത്തിക സമിതിയില്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ കൊവിഡ് മുക്തി നിരക്ക് ഉണ്ടാകുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക ഉപദേശക സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ആരോഗ്യമേഖലയുടെ താഴേത്തട്ടില്‍ നിന്ന് മുതലുള്ള കൃത്യമായ പ്രവര്‍ത്തനം കൊവിഡ് പ്രതിരോധത്തില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് മോദി പറഞ്ഞു.

”കൊവിഡിനെതിരായ പോരാട്ടത്തില്‍, ഞങ്ങളുടെ താഴെത്തട്ടുമുതലുള്ള ആരോഗ്യ സംവിധാനം ലോകത്തില്‍ തന്നെ ഇന്ത്യയെ മികച്ച രോഗമുക്തി നിരക്ക് ഉറപ്പാക്കാന്‍ സഹായിക്കുന്നു,” മോദി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതിയാണ് ഇന്ത്യയിലുള്ളതെന്ന് പറഞ്ഞ മോദി കൊവിഡ് കാലത്ത് ഇന്ത്യ 150 രാജ്യങ്ങള്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായം നല്‍കിയതായും അറിയിച്ചു. 2025 ആകുമ്പോഴേക്കും ഇന്ത്യയെ ടി.ബി മുക്ത രാജ്യമാക്കാനുള്ള ശ്രമത്തിലാണെന്നും മോദി വ്യക്തമാക്കി.

” രോഗമുക്തി നിരക്കില്‍ ലോകരാജ്യങ്ങളില്‍ മികച്ച നിലയിലെത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ഭൂകമ്പങ്ങളാകട്ടെ ചുഴലിക്കാറ്റാവട്ടെ എബോള പ്രതിസന്ധിയാവട്ടെ, പ്രകൃത്യാലുള്ളതോ മനുഷ്യനിര്‍മ്മിതമോ ആയ പ്രതിസന്ധി ആവട്ടെ എല്ലാ വളരെ വേഗത്തിലും ഐക്യത്തോടെയും പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കു സാധിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുകയാണ്.

1,037,249 ആളുകള്‍ക്കാണ് ഇന്ത്യയില്‍ നിലവിീല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
26,273 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.  652,582  പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more