2024 U19 ഏകദിന ലോകകപ്പ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ എ ഗ്രൂപ്പില്‍ ഇന്ത്യന്‍ യുവ നിര ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് +3.240 നെറ്റ് റണ്‍റേറ്റില്‍ ആറ് പോയിന്റാണ് ഇന്ത്യ നേടിയത്.
ഇന്ത്യന്‍ ബൗളിങ് നിരയിലെ യുവ സ്പിന്നര്‍ സൗമ്യ പാണ്ഡെയാണ് ടൂര്‍ണമെന്റിലെ മറ്റൊരു ചര്‍ച്ചാ വിഷയം. മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തിലും സൂപ്പര്‍ സിക്‌സ് പോരാട്ടങ്ങളിലുമായി താരം മൂന്ന് ഫോര്‍ഫറാണ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ നിന്നാണ് യുവ സ്പിന്നര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് ന്യൂസിലാന്‍ഡുമായുള്ള മത്സരത്തിലും നേപ്പാളിനോടും അത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു സൗമ്യ.
🔸 Highest wicket-taker among spinners
🔸 Three four-wicket hauls in the tournament
അഞ്ച് മത്സരങ്ങളില്‍ നിന്ന് 2.17 ഇക്കണോമിയില്‍ യുവ താരം 16 വിക്കറ്റുകളാണ് നേടിയത്. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമനാണ് താരം. സൗമ്യ പാണ്ഡെയുടെ ഈ മിന്നും പ്രകടനം ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നാളെ സൗത്ത് ആഫ്രിക്കയുമായി നടത്താനിരിക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ വിജയപ്രതീക്ഷയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സഹാറാ പാര്‍ക്ക് വില്ലോമൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.