ഗുവാഹത്തിക്ക് പടിഞ്ഞാറ് 150 കിലോമീറ്റര്‍ അകലെ ഒരുങ്ങുന്ന തടവറകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 19 ലക്ഷത്തിലധികം പേര്‍ പൗരത്വ പട്ടികയ്ക്ക് പുറത്താണ്.
ഏകദേശം 3000 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് തടവറ. 2.5 ഹെക്ടറിലാണ് ഭീമന്‍ തടവറ ഒരുങ്ങുന്നത്. നാലു നിലയിലുള്ള 15 കെട്ടിടങ്ങളിലായിട്ടാവും ഇതിന്റെ നിര്‍മാണമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
ദൊമിനിയിലൊരുങ്ങുന്ന കൂറ്റന്‍ തടവറയുടെ പണി തിരക്കിട്ട് നടക്കുകയാണ്. ഏകാന്ത തടവുകാര്‍ക്കുള്ള ഒറ്റമുറി സെല്ലുകളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രവും കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.
തടവറയിലാവുന്ന കുട്ടികള്‍ക്ക് അതിനുള്ളില്‍ തന്നെ പഠനകേന്ദ്രങ്ങളൊരുക്കും. എന്നാല്‍ അവസാനഘട്ടപൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷം പേര്‍ക്ക് നിലവില്‍ പണിയുന്ന തടവറ മതിയാകില്ല. അതുകൊണ്ട് പത്തു തടവറകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അസം സര്‍ക്കാര്‍. ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയ്യാറാകില്ല.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഈ രീതിയില്‍ തടവറ ഒരുക്കുന്നുണ്ട്.