ജനീവ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടാന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രീഷ്യസ്. ഹൃദയഭേദകം എന്നാണ് ഇന്ത്യയുടെ അവസ്ഥയെ ടെഡ്രോസ് വിശേഷിപ്പിച്ചത്.
കൊവിഡിനെതിരായ പോരാട്ടത്തിന് അധികം ജീവനക്കാരേയും സാമഗ്രികളും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പല രാജ്യങ്ങളിലും കേസ് കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയം നുറുങ്ങുന്നതിനുമപ്പുറം വേദനിപ്പിക്കുന്ന സാഹചര്യമാണ്,’ ടെഡ്രോസ് പറഞ്ഞു.
ലോകാരോഗ്യസംഘടന സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,19,272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,73,13,163 ആയി ഉയര്‍ന്നു. 28,13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India’s Covid-19 situation ‘beyond heartbreaking’: WHO chief Tedros