ന്യൂദല്‍ഹി: കോവിഡ് 19-നെതിരെ വാക്സിന്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 12-18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്. രോഗപ്രതിരോധ ബൂസ്റ്ററായി കണക്കാക്കപ്പെടുന്ന ബി.സി.ജി വാക്‌സിനിലെ പരീക്ഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രേണു സ്വരൂപ് പറഞ്ഞു.
വാക്സിന്‍ ഗവേഷണം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക കൈമാറ്റം ത്വരിതപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുമായും അന്താരാഷ്ട്ര ഏജന്‍സികളുമായും സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം.
സാര്‍സ് കോവ്- 2നെതിരെ ഡി.എന്‍.എ വാക്സിന്‍ വികസിപ്പിക്കുന്നതിനായി കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിനും കോവിഡ് -19 വാക്സിന്‍ വികസിപ്പിക്കുന്നതിനായി ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിനും ധനസഹായം നല്‍കാന്‍ ബയോടെക്നോളജി വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ട്.
‘ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് വാക്സിന്‍ വികസനത്തിനാണ്. ഇന്‍ഡസ്ട്രി കൂടുതല്‍ പുരോഗമിച്ച ഘട്ടത്തിലാണ്. എല്ലാ വാക്സിന്‍ വികസന പദ്ധതികളും ആദ്യ ഘട്ടത്തിലാണ്. മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ധാരണ ലഭിക്കും. വാക്സിന്‍ 12-18 മാസങ്ങള്‍ മാത്രം അകലെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം.’ രേണു സ്വരൂപ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.