ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിനുണ്ടായ പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനുമുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം യു.എന്‍.എസ്.സി ചട്ടങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി ട്വിറ്റില്‍ കുറിച്ചത്.
കശ്മീരി ജനതയുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി സമാധാനപരമായ ഒരു പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുമായിരുന്നു- എന്നാണ് പാക് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചത്.
India’s attempt to further change status of Indian Occupied Jammu & Kashmir is against the resolutions of UNSC & against wishes of the Kashmiri people. Pakistan supports & insists on a peaceful resolution based on wishes of Kashmiri people & stands with them in their hour of need
— The President of Pakistan (@PresOfPakistan) August 5, 2019
ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു.