റാഞ്ചി: വോട്ടെണ്ണല്‍ നടക്കുന്ന ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം മറികടന്ന് ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. ആകെയുള്ള 81 സീറ്റുകളില്‍ 50 ഓളം സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.ഐ.എം.എല്‍ എന്നിവരാണ് ഇന്ത്യ സഖ്യത്തിലെ പ്രധാന സഖ്യകക്ഷികള്‍.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി ലീഡ് ഉയര്‍ത്തിയെങ്കിലും ജെ.എം.എം പിന്നീട് ഇത് തിരിച്ച് പിടിക്കുകയായിരുന്നു. ഇത്തവണ ജാര്‍ഖണ്ഡില്‍ കാടിളക്കി പ്രചാരണം നടത്തിയ ബി.ജെ.പി നേതാക്കള്‍, എന്‍.ഡി.എ അധികാരത്തില്‍ എത്തുമെന്ന് അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഒന്നില്‍കൂടുതല്‍ തവണ സംസ്ഥാനത്തെത്തി പ്രചാരണവും നടത്തിയിരുന്നു.
തെരഞ്ഞടുപ്പ് റാലികളില്‍ ഉടനീളം മ്യാന്മാറില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ജാര്‍ഖണ്ഡിലെ പ്രദേശവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതായും അതിന് ജെ.എം.എം സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നതായും മോദിയടക്കമുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ഭൂമി കുംഭകോണ കേസില്‍ ഇ.ഡി അസ്റ്റ് ചെയ്തതോടെയാണ് ജാര്‍ഖണ്ഡ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഹേമന്ത് സോറന്‍ ജയിലിലായതോടെ മുതിര്‍ന്ന നേതാവായ ചമ്പായ് സോറന്‍ മുഖ്യമന്ത്രിയാവുകായിരുന്നു. എന്നാല്‍ ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് തിരിച്ച് വന്നതോടെ മുഖ്യമന്ത്രി പദം നഷ്ടമായ ചമ്പായ് സോറന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
2019ലെ തെരഞ്ഞെടുപ്പില്‍ 43 സീറ്റുകകളാണ് ജെ.എം.എം നേടിയത്. കോണ്‍ഗ്രസ് 30 സീറ്റുകളും നേടി.
Content Highlight: India’s alliance to rule in Jharkhand; Passed by an absolute majority