രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും 40,000 കടന്നു; 24 മണിക്കൂറിനിടെ 581 മരണം
national news
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും 40,000 കടന്നു; 24 മണിക്കൂറിനിടെ 581 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th July 2021, 11:33 am

ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. ഇന്നലെ 19,43,488 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) അറിയിച്ചു. ജൂലൈ 14 വരെ 43,80,11,958 സാമ്പിളുകളാണ് പരിശോധിച്ചത്.

4,32,041 പേരാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേര്‍ ഇതുവരെ രോഗമുക്തി നേടി.

4,11,989 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 39,13,40,491 ഡോസ് വാക്‌സിന്‍ നല്‍കി.

അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 18 കോടി 91 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മരണസംഖ്യ 40,73,945 ആയി ഉയര്‍ന്നിട്ടുണ്ട്. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: India reports over 40,000 daily new cases after 3 days