| Monday, 20th July 2020, 10:17 am

24 മണിക്കൂറിനിടെ 40000ത്തിലേറെ കൊവിഡ് രോഗികള്‍; രാജ്യത്തിന്റെ പോക്ക് എങ്ങോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681 പേരാണ് 24 മണിക്കറൂനിടെ മരണപ്പെട്ടത്.

ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 3,90,459 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,497 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9518 പേര്‍ക്കാണ് ഒറ്റദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,10,455 ആയി.

ആന്ധ്രാപ്രദേശില്‍ 5041 കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4979 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ മാത്രം ഇന്നലെ 4,120 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 2,156 കേസുകളും ബെംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more