|

രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ; മരണം ആറായിരത്തിലധികം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതുതായി 94,052 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പുതിയതായി 6,148 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 2,91,83,121 കേസുകളും 3,59,676 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലും ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കൊവിഡ് കേസുകള്‍ എന്നത് ആശ്വസകരമാണ്.

11,67,952 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത് 2,76,55,493 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ സംഖ്യയില്‍ കുറവ് വരാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,90,58,360 ആയി.

Latest Stories