അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ഇന്ത്യയിലും; ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
national news
അതിവ്യാപന ശേഷിയുള്ള പുതിയ കൊറോണ വൈറസ് ഇന്ത്യയിലും; ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 9:57 am

ന്യൂദല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്‌ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.

ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.

വൈറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സൗദി അറേബ്യയും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയിലും ജനിതകമാറ്റം വന്ന പുതിയ വൈറസ് സ്‌ട്രെയിന്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Reports 6 Cases Of Mutant Virus Strain, UK Returnees Test Positive