| Thursday, 3rd September 2020, 11:10 am

രാജ്യത്ത് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 80,000ത്തിലേറെ കേസുകള്‍; 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലേറെ ടെസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് പുതുതായി 83,883 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38,53, 406 എത്തി. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 8,15,538 പേരാണ്.

രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 1,043 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,584ല്‍ എത്തി. 30 ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ടെസ്റ്റിംഗ് വലിയ പുരോഗതിയാണ് നേടിയിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 11,72,179 പേരിലാണ് ടെസ്റ്റിംഗ് നടത്തിയത്. ഇതുവരെ 4 കോടി കൊവിഡ് സാംപിളുകളാണ് പരിശോധിച്ചത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 25,602,665 ആണ്. മരിച്ചത് 852,758 പേരും.

ലോകമാകെ ദ്രുതഗതിയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. നവംബര്‍ ആദ്യത്തില്‍ കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യാനാകുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചതായി റഷ്യയും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: India Covid Update September 3, 83,883 cases reported on  Thursday alone. India tests more than 11 lakhs per day

We use cookies to give you the best possible experience. Learn more