2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. 2023 സെപ്തംബറിൽ മുംബൈയിൽ നടക്കുന്ന ഐ.ഒ.സി സെഷനിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങൾക്കും മുന്നിൽ ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിക്കുന്നതിനായുള്ള കരടു രേഖ അടുത്ത വർഷം സെപ്തംബറിൽ മുംബൈയിൽ നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ യോഗത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Media Updates (28.12.2022) : Gujarat has expressed interest in hosting Olympics . pic.twitter.com/O906Vm8va8
1982 ഏഷ്യൻ ഗെയിംസിനും 2010 കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത ലക്ഷ്യം സമ്മർ ഒളിമ്പിക്സാണെന്നും താക്കൂർ വ്യക്തമാക്കി.
ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും ഇന്ത്യക്ക് ഒളിമ്പിക്‌സ് നടത്താനുള്ള അനുമതി ലഭിച്ചാൽ ഗുജറാത്തിലെ അഹമ്മദാബാദ് ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങളുള്ള ‘ആതിഥേയ നഗരം’ ആയിരിക്കുമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.
മുംബൈയിൽ നടക്കുന്ന ഐ.ഒ.സി സെഷൻ രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അവിടെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടി എന്ത് നടപടികളും സ്വീകരിക്കേണ്ടി വന്നാലും സർക്കാർ അതിനെ പിന്തുണക്കും.
‘India ready to bid for hosting Olympic games in 2036’: Union Sports Minister Anurag Thakurhttps://t.co/31o3VOSdSk
‘അദ്ധ്യക്ഷസ്ഥാനമേറ്റെടുത്ത് ജി-20 ഉച്ചകോടി ഇത്ര മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ ഇന്ത്യക്ക് ഒളിമ്പിക്സിനും ആതിഥ്യം വഹിക്കാൻ കഴിയും. 2032 ഗെയിംസിനുള്ള വേദിയുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായിക്കഴിഞ്ഞു. അതിനാൽ 2036-ലെ ഗെയിംസിനായാണ് ഇന്ത്യ ഉന്നമിടുന്നത്. സർവസജ്ജമായി തന്നെയാകും ഇന്ത്യ അതിനായി ബിഡ് സമർപ്പിക്കുക,’ ഠാക്കൂർ വ്യക്തമാക്കി.
India ready to bid for 2036 Olympics, says Union Sports Minister Anurag Thakur. ‘We are ready, we can do it.’ https://t.co/XAlKCbCwqg
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഗുജറാത്ത് പലതവണ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വിമാനത്താവളങ്ങൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ തുടങ്ങി ഗെയിംസ് നടത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്തിലുണ്ട്.
ഗുജറാത്തിൽ ഒളിമ്പിക്സ് നടത്തും എന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രകടനപത്രികയിൽ ഉണ്ടെന്നും അനുരാഗ് താക്കൂർ പറഞ്ഞു.