| Wednesday, 22nd October 2014, 5:35 pm

ഇന്ത്യ വീണ്ടും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ വീണ്ടും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് തിഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭ പൊതുസഭയിലേക്കുള്ള തിരഞ്ഞെുപ്പില്‍ 162 വോട്ടുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

നാല് സീറ്റുകള്‍ മാത്രമുള്ള ഏഷ്യന്‍ പെസഫിക് ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിച്ചത്. ഒന്‍പത് രാജ്യങ്ങളാണ് ഈ സീറ്റിലേക്ക് മത്സരിച്ചിരുന്നത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഖത്തര്‍, തായ്‌ലന്‍ഡ്, കുവൈത്ത്, കമ്പോഡിയ, ഫിലിപ്പീന്‍സ്, ബഹറിന്‍ എന്നിവയാണ് മത്സരിച്ച മറ്റുരാജ്യങ്ങള്‍.

193 അംഗങ്ങളുള്ള കൗണ്‍സിലില്‍ നാല് ഏഷ്യന്‍ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഖത്തര്‍ തുടങ്ങിയവരാണ് ഇന്ത്യയെക്കൂടാതെ മനൂഷ്യാവകാശ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യങ്ങള്‍.

ഇത് ഇന്ത്യയുടെ വലിയ നേട്ടമാണെന്നും ഐക്യരാഷ്ട സഭയുടെ പ്രധാനപ്പെട്ട രണ്ടാമത്തെ വിഭാഗമാണ് മനുഷ്യാവകാശ കൗണ്‍സില്‍ എന്നും ഇന്ത്യന്‍ അമ്പാസിഡര്‍ അശോക് കുമാര്‍ മുഖര്‍ജി പറഞ്ഞു. സുരക്ഷാ കൗണ്‍സിലാണ് ഐക്യരാഷ്ട്ര സഭയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ സ്ഥാനത്തിനുള്ള അംഗീകാരമാണ് ഇതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേട്ടത്തില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ചു.

We use cookies to give you the best possible experience. Learn more