ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: സംഘപരിവാര്‍ ഭരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ചൈനയ്ക്കും പിന്നില്‍
India
ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: സംഘപരിവാര്‍ ഭരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്താനും ചൈനയ്ക്കും പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2018, 8:34 pm

ദാവോസ്: ലോക സാമ്പത്തിക വളര്‍ച്ചാസൂചികയുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം പുറത്തുവിട്ടു. സംഘപരിവാര്‍ ഭരണത്തിലുള്ള ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ 62-ാം സ്ഥാനത്താണ്. സാമ്പത്തികമേഖലയുടെ വളര്‍ച്ചയെ ആധാരമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.


Also Read: പെരിന്തല്‍മണ്ണ ലീഗ്-സി.പി.ഐ.എം സംഘര്‍ഷം: മലപ്പുറം ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍


എല്ലാവര്‍ഷവും തയ്യാറാക്കുന്ന ഈ പട്ടികയില്‍ 103 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം അയല്‍ക്കാരായ ചൈനയേക്കാളും പാകിസ്താനേക്കാളും പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ചൈന 26-ാം സ്ഥാനത്തും, പാകിസ്താന്‍ 47-ാം സ്ഥാനത്തുമാണ് പട്ടികയില്‍.


Don”t Miss: ‘മാരാര്‍ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും’; ട്രോള്‍ ലോകത്തെ സൂപ്പര്‍ താരമായി നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍ (Video & Trolls)


പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിനു പുറത്തു നിന്ന് ഓസ്‌ട്രേലിയ മാത്രമാണ് ഉള്ളത്. ഒന്‍പതാം സ്ഥാനമാണ് ഓസ്‌ട്രേലിയയ്ക്ക്. ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാമതെത്തിയത് നോര്‍വ്വേയാണ്. തൊട്ടുപിന്നാലെ അയര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണുള്ളത്.


Also Read: ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് ബി.ജെ.പി മന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് പ്രകാശ് രാജ്


ജി7 രാജ്യങ്ങളില്‍ മുന്‍പന്തിയിലെത്തിയത് ജര്‍മ്മനിയാണ് (12). കാനഡ (17), ഫ്രാന്‍സ് (18), യു.കെ (21), യു.എസ് (23), ജപ്പാന്‍ (24), ഇറ്റലി (27) എന്നിങ്ങനെയാണ് മറ്റ് ജി7 രാജ്യങ്ങളുടെ പട്ടികയിലെ സ്ഥാനം.