2021ലെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (Human Development Index) റാങ്കിങ്ങില്‍ ഇന്ത്യ 132ാം സ്ഥാനത്ത്. 191 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 132ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.
യൂണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (United Nations Development Programmeþ UNDP) ആണ് ഇത് പുറത്തുവിട്ടത്. പട്ടികയില്‍ ബംഗ്ലാദേശിനും ഭൂട്ടാനും ശ്രീലങ്കക്കും പിറകിലായാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.
2020ല്‍ 0.645 പോയിന്റുണ്ടായിരുന്ന ഇന്ത്യക്ക് 2021ലെ പട്ടികയില്‍ 0.633 പോയിന്റ് മാത്രമാണുള്ളത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് 2021- 2022ന്റെ (Human Development Report 2021- 2022) ഭാഗമായാണ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സും പുറത്തുവിട്ടിരിക്കുന്നത്.
ദൈര്‍ഘ്യമേറിയ ആരോഗ്യകരമായ ജീവിതം, വിദ്യാഭ്യാസം, സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിങ് എന്നീ മാനദണ്ഡങ്ങള്‍ വെച്ചാണ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും എച്ച്.ഡി.ഐ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുന്നതായാണ് കാണുന്നത്. കൊവിഡ് മഹാമാരിക്ക് പിന്നാലെയുള്ള വര്‍ഷങ്ങളില്‍ മൊത്തത്തില്‍ ലോകരാജ്യങ്ങളുടെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് പോയിന്റില്‍ ഇടിവാണ് രേഖപ്പെടുത്തുന്നതെന്നും ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
10ല്‍ ഒമ്പത് രാജ്യങ്ങളുടെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് പോയിന്റിലും കൊവിഡ്, ഉക്രൈന്‍ യുദ്ധം എന്നിവ കാരണം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജെന്‍ഡര്‍ ഇന്‍ഈക്വാലിറ്റി ഇന്‍ഡക്‌സില്‍ (Gender Inequality Index) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യക്ക് നേരിയ പുരോഗതിയും കാണുന്നുണ്ട്.
Content Highlight: India ranks 132 in Human Development Index, behind Bangladesh, Bhutan and Sri Lanka