| Tuesday, 12th December 2017, 9:45 am

ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യ ഇന്റര്‍നെറ്റ് വേഗതയില്‍ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. 4 ജി രാജ്യമൊട്ടും വ്യാപിച്ചിരിക്കുന്ന സമയത്താണ് ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം പിന്നിലാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ഇന്റര്‍നെറ്റ് വേഗതയുടെ തോത് അളക്കുന്ന ഊക്ലയുടെ അന്താരാഷ്ട്ര സ്പീഡ് ടെസ്റ്റിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക-സാമൂഹിക നിലയില്‍ ഇന്ത്യയുടെ അടുത്തെത്താത്ത രാജ്യങ്ങള്‍ പോലും പട്ടികയി്ല്‍ മുന്നിലാണ്.

മൊബൈല്‍ ബ്രോഡ്ബാന്‍ഡില്‍ ഒരു സെക്കന്‍ഡില്‍ 62.66 എം.ബി ശരാശരി ഡൗണ്‍ലോഡ് സ്പീഡുള്ള നോര്‍വേയാണ് ലോകത്തില്‍ ഒന്നാമത്. 109 ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ 8.80 എം.ബിയാണ് വേഗത.

ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 78ാം സ്ഥാനത്താണ്. 53.01 എം.ബി ശരാശരി വേഗതയുള്ള നെതര്‍ലാന്‍ഡ്സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്ലാന്‍ഡ് മൂന്നാമതുമാണ്.

31.22 എം.ബി വേഗതയുള്ള ചൈന 31 ാം സ്ഥാനത്തും 26.75 എം.ബി വേഗതയുള്ള യു.കെ 43ാം സ്ഥാനത്തും 26.32 എം.ബി വേഗതയുള്ള അമേരിക്ക 44ാം സ്ഥാനത്തുമാണ്. ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ഡൗണ്‍ലോഡ് വേഗത ശരാശരി 7.65 എം.ബി ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 15 ശതമാനം വര്‍ദ്ധനയാണ് ഡാറ്റാ വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more